കാടില്ലാതാകുന്നു ജൈവാസ വ്യവസ്ഥ തകരുന്നു

വികസന പർവ്വത്തിലേറി ജൈവാസ വ്യവസ്ഥയുടെ സൂക്ഷ്മ കണ്ണികളായ കാടും ഇല്ലാതാകുന്നു.

വികസന പർവ്വത്തിലേറി ജൈവാസ വ്യവസ്ഥയുടെ സൂക്ഷ്മ കണ്ണികളായ കാടും ഇല്ലാതാകുന്നു.വികസന പദ്ധതികളുടെ പേരിൽ അരിഞ്ഞ് വീഴ്ത്തിയത് 1. 75 ലക്ഷം ഹെക്ടർ കാടാണ്.പത്തു വർഷം കൊണ്ട് മധ്യ പ്രദേശിൽ 22,614. 74 ഹെക്ടറും, ഒഡീഷയിൽ13, 621. 95 ഉം,അരുണാചൽ പ്രദേശിൽ 8744. 78 ഉം, കേരളത്തിൽ 156.15 ഹെക്ടറുമാണ്.കഴിഞ്ഞ വർഷം പാർലമെന്റ് പുതിയ വന സംരംക്ഷണ ഭേദഗതി നിയമമാണ്  ഈ വന നാശത്തിന് കാരണമായത്. ഇളവുകളിലൂടെ 1. 97 കോടി ഹെക്ടർ (1. 97 ദശലക്ഷം ചതുരശ്ര കി.മീ) തരം തിരിക്കാത്ത വനഭൂമിക്ക് നിയമ പരിരക്ഷ നഷ്ടമാകും.ജൈവ വൈവിധ്യം, ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, കാർബൺ ബഹിർഗമനം തുടങ്ങിയവയിൽ നിർണ്ണായകമായ സ്വഭാവീക വനമാണ് മുച്ചൂടും നശിപ്പിച്ചത്.2019 ഏപ്രിൽ ഒന്നിനും, 2024 മാർച്ച് 31 നും ഇടയിൽ 8731 വൻകിട വികസന പദ്ധതികൾക്കായാണ് ഈ സ്വഭാവീക വനം അരിഞ്ഞ് വിഴ്ത്തിയത്.ഉച്ചകോടികളിൽ നടത്തുന്ന പ്രഖ്യാപനങ്ങളിൽ പോലും ആത്മാർത്ഥത ഇല്ലാതെയാണ് ഭൂമിയുടെയും ജീവന്റേയും നില നില്പിനെ ബാധിക്കുന്ന ഈ ഹിംസ നടപ്പിലാക്കിയത്.





Author

Varsha Giri

No description...

You May Also Like