പോപ്പ് ബെനടിക് പതിനാറാമിന്റെ സംസ്കാരം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ജനുവരി 5- ന് നടക്കും .
- Posted on January 02, 2023
- International News
- By Goutham prakash
- 281 Views
പോപ്പ് ബെനഡിക് പതിനാറാമൻ (95) ഭൗതികശരീരം അദ്ദേഹത്തിന്റെ താല്പര്യപ്രകാരം ലളിതമായി നടത്തുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളോട് പറഞ്ഞു.
പോപ്പ് ബെനടിക് പതിനാറാമിന്റെ സംസ്കാരം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ജനുവരി 5- ന് നടക്കും .
പോപ്പ് ബെനഡിക് പതിനാറാമൻ (95) ഭൗതികശരീരം അദ്ദേഹത്തിന്റെ താല്പര്യപ്രകാരം ലളിതമായി നടത്തുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളോട് പറഞ്ഞു.
പോപ്പ് ബെനഡിക്ട് പതിനാറാമത്തെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം ആളുകൾ മാർപാപ്പയുടെ ഭൗതിക ശരീരം ദർശിക്കുന്നതിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്.
മാർപാപ്പയുടെ ഭൗതികശരീരം കുറെ നാളുകൾ കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടി എമ്പാം ചെയ്തതിനുശേഷമാ ണ് പൊതുദർശനത്തിന് വച്ചിരിക്കുന്നത്.
സംസ്കാര ചടങ്ങിനെ ത്തുന്ന അതിഥികളുടെ പട്ടികയുടെ വിശദാംശങ്ങൾ വത്തിക്കാൻ സിറ്റി പുറത്തുവിട്ടിട്ടില്ല.
ഇറ്റലിയിൽ നിന്നും ബെനഡിക്ട് പതിനാറാമത്തെ ജന്മദേശമായ ജർമനിൽ നിന്നുമുള്ള പ്രതിനിധികൾ ഇതിൽ ഉൾപ്പെടുമെന്ന് വത്തിക്കാൻ അറിയിച്ചു.
വത്തിക്കാന്റെ മുൻ അധികാരി എന്ന നിലയിൽ ഔദ്യോഗിക ചടങ്ങുകളോടെ യാ യിരിക്കും ഭൗതികശരീരം അടക്കം ചെയ്യുന്നത് .
മാർപാപ്പമാരുടെ ശവസംസ്കാര ചടങ്ങുകൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻ വശത്തുള്ള സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ചാണ് നടത്തുന്നത്.
മാർപാപ്പമാരെ അടക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ താഴെ ഭാഗത്തുള്ള ക്രിപ്റ്റിൽ, ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കബറിടത്തിനടുത്താണ് ബെനഡിക്ട് മാർപാപ്പയെയും സംസ്കരിക്കുന്നത് എന്നാണ് വത്തിക്കാന്റെ ചില പ്രഖ്യാപനങ്ങളിൽ നിന്നും ലോകത്തിന് അറിയാൻ സാധിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പ ജനുവരി അഞ്ചാം തീയതി സംസ്കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും .
