50 - ത് നോമ്പിന്റെ മുന്നോടിയായി - കൊഴുക്കട്ട ശനി ആഘോഷം.
- Posted on March 27, 2021
- News
- By Deepa Shaji Pulpally
- 677 Views
തന്റെ സഹോദരൻ ലാസറിനെ ഉയർപ്പിച്ച യേശുവിനെ സ്വീകരിക്കുവാൻ ലാസറിന്റെ സഹോദരിമാരിൽ ഒരുവളായ മാർത്ത തിടുക്കത്തിൽ മാവ് കുഴച്ചുണ്ടാക്കിയ മധുരപലഹാര ത്തിന്റെ പ്രതീകമായാണ് കൊഴുക്കട്ട ഉണ്ടാക്കി ഈ ദിവസം ആചരിക്കുന്നത്.
ഇന്ന് കൊഴുക്കട്ട ശനി ആഘോഷം, അതായത് ലാസറിൻ്റെശനി. അമ്പതു നോയമ്പിന്റെ മുന്നോടിയായി വരുന്ന വിശുദ്ധവാരത്തിന് മുമ്പുള്ള ശനിയാഴ്ച, ഓശാന ഞായഴ്ചക്ക് തലേദിവസമാണ് ലാസറിന്റെ ശനിയാഴ്ചയായി ആചരിക്കപ്പെടുന്നത്. ആഗോള ക്രൈസ്തവ സഭ ലാസറിന്റെ ശനിയാഴ്ചയായി ആചരിക്കുമ്പോൾ, കേരള സഭ ഈ ദിവസം കൊഴുക്കട്ട ശനി ആയി ആചരിക്കപ്പെടുന്നു.
ജര്‍മ്മനിയുമായി ഒരു ബന്ധവുമില്ലാത്ത കേക്കിന് എങ്ങനെ ജര്‍മ്മന്‍ കേക്ക് എന്ന പേര് വന്നു ??
യേശുവും ശിഷ്യന്മാരും യെരൂശലേമിലേക്കുള്ള യാത്രാമധ്യേ ബെഥാന്യ സന്ദർശിച്ചു, അവിടെ നിന്ന് ലാസറിനെ ഉയിർത്തെഴുന്നേൽപ്പിച്ച് കർത്താവിന്റെ അത്ഭുതം ജനങ്ങൾക്ക് കാണിച്ചുകൊടുത്തു. തന്റെ സഹോദരൻ ലാസറിനെ ഉയർപ്പിച്ച യേശുവിനെ സ്വീകരിക്കുവാൻ ലാസറിന്റെ സഹോദരിമാരിൽ ഒരുവളായ മാർത്ത തിടുക്കത്തിൽ മാവ് കുഴച്ചുണ്ടാക്കിയ മധുരപലഹാര ത്തിന്റെ പ്രതീകമായാണ് കൊഴുക്കട്ട ഉണ്ടാക്കി ഈ ദിവസം ആചരിക്കുന്നത്.