സംസ്ഥാനത്തെ 509 ആശുപത്രികളിൽ ഈ ഹെൽത്ത് സംവിധാനം ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളിൽ ഈ ഹെൽത്ത് സംവിധാനം സജ്ജമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഓൺലൈനായി ഒ.പി ടിക്കറ്റും , ആശുപത്രി അപ്പോയ്മെന്റും എടുക്കാനാകും ഈ ഹെൽത്ത് വഴി. ഇതുവരെ 3.4 കോടി രജിസ്ട്രേഷനുകൾ നടന്നു. മെഡിക്കൽ കോളേജുകളും, അനുബന്ധ ആശുപത്രികളും, കൂടാതെ 16 ജില്ലാ ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, 300 പ്രാഥമിക ആരോഗ്യ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഈ ഹെൽത്ത് നടപ്പിലാക്കുന്നത്.
പ്രത്യേക ലേഖിക.