ദേശീയ ഉപദേഷ്ടാവ് റഷ്യയിൽ

  • Posted on August 18, 2022
  • News
  • By Fazna
  • 175 Views

ഉസ്‌ബെക്കിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒയുടെ) സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ റഷ്യയില്‍ കൂടി സന്ദര്‍ശനം നടത്തിയിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

ഉസ്‌ബെക്കിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒയുടെ) സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ റഷ്യയില്‍ കൂടി സന്ദര്‍ശനം നടത്തിയിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.


രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം റഷ്യയില്‍ ഇറങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. ചൊവ്വാഴ്ച മോസ്‌കോയിലെത്തിയ ഡോവല്‍ റഷ്യയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമായും അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയും, ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടുകള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിലപാടുകള്‍ എന്നിവ ചര്‍ച്ചാ വിഷയമാവും.


മോസ്‌കോയില്‍ ഡോവല്‍ എത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയൊരു നാഴികക്കല്ല് കൂടി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. റഷ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരനായി മാറിയിരിക്കുന്നു എന്നാണത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഉപേക്ഷിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും ഇന്ത്യ പിന്മാറിയിരുന്നില്ല. മോസ്‌കോയുമായി ഇടപഴകാനുള്ള പ്രതിബദ്ധതയില്‍ ന്യൂ ഡല്‍ഹി ഉറച്ചുനില്‍ക്കുകയായിരുന്നു.


ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സുരക്ഷാ യോഗത്തില്‍ ഡോവലിന് പുറമേ പാകിസ്ഥാന്‍, ചൈന, മദ്ധേഷ്യന്‍ രാജ്യങ്ങള്‍, ഇറാന്‍, ബെലാറസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അടുത്ത വര്‍ഷത്തെ എസ്സിഒ ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.

Author
Citizen Journalist

Fazna

No description...

You May Also Like