ഗാന വസന്തം ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന് നടക്കും.
- Posted on April 13, 2026
- News
- By Goutham prakash
- 189 Views
കഴിഞ്ഞ ദിവസം ആശാ ഭോസ്ലെ അന്തരിച്ച സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന്റെ ഇളയ സഹോദരിയായി, 1933ല്‍ സാഗ്ലിയിലെ സംഗീത കുടുംബത്തിൽ ആയിരുന്നു ആശാ ഭോസ്ലെയുടെ ജനനം. 1943-ൽ ആണ് ആശായുടെ ഗാനം ആദ്യമായി റെക്കോർഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഗാനങ്ങള്‍. 1948ൽ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ആശ, 1949ൽ രാത് കി റാണിയിൽ ആദ്യ സോളോ ഗാനം പാടി. ഇന്ത്യൻ സിനിമ കണ്ട ഇക്കാലത്തെയും മികച്ച ഡാൻസ് നമ്പറുകൾ പാടിയ അവര്‍ ഇന്ത്യൻ സിനിമ സംഗീതത്തിന് പുതു ഭാവുകത്വമേകിയ ഗായികയായി മാറി.
എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്മാൻ തുടങ്ങി വിവിധ സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് ആശാ ഭോസ്ലെ ഗാനങ്ങള്‍ പടി. ഒൻപത് ഭാഷകളിലായി പതിനോരായിരത്തിലേറെ ഗാനങ്ങൾ ആശാ ഭോസ്ലെയുടെ ശബ്ദത്തിലൂടെ ലോകജനത കേട്ടു.
