ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൊണ്ട് ജനജീവിതം ദുസ്സഹമാവുകയിരിക്കുകയാണ് പട്ടാമ്പി ഓങ്ങല്ലൂരിൽ.
- Posted on August 27, 2020
- Localnews
- By enmalayalam
- 450 Views
പഞ്ചായത്തിലെ 7,8 വാർഡുകളിലെ നിവാസികൾക്ക് വീടിനുള്ളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
സസ്യ ഇനങ്ങൾ തിന്നു നശിപ്പിക്കും ഈ ഒച്ചുകൾ. ജലസ്രോതസ്സുകളും ഗൃഹ പരിസരങ്ങളും വിസർജ്യം,സ്രവ ദ്രാവകം എന്നിവയാൽ മലിനമാക്കും. മഴപെയ്യുന്ന വൈകുന്നേരങ്ങളിൽ സസ്യങ്ങളിലും വീടുകളിലെ നിത്യോപയോഗ സാധനങ്ങൾ തുടങ്ങി മതിലുകളിലിലെല്ലാം ആഫ്രിക്കൻ ഒച്ചുകൾ സ്ഥാനം പിടിക്കുന്നു. എന്ത് ചെയ്യുമെന്നറിയാത്ത ഗതികേടിലാണ് ഓങ്ങല്ലൂരിലെ നാട്ടുകാർ. പ്രാഥമികമായി ഉപ്പും തുരിശും വിതറിയാണ് പ്രദേശവാസികൾ ഇതിനെ പ്രതിരോധിക്കുന്നത്.
നാല് വർഷമായി ഓങ്ങല്ലൂരിൽ ആഫ്രിക്കൻ ഒച്ചിനെ കൊണ്ടുള്ള ശല്യം തുടങ്ങിയിട്ട്. വെയിലുള്ള സമയങ്ങളിൽ ഇവയെ കാണാറില്ല. നിലവിൽ എട്ടാം വാർഡിൽ നിന്ന് ഏഴാം വാർഡിലെക്കും തൊട്ടടുത്ത മുൻസിപ്പാലിറ്റിയിലേക്കും ഇതിന്റെ ശല്യം വ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മുതൽ നിരവധി മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നേരിട്ടും ഓൺലൈൻ വഴിയും നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. കഴിഞ്ഞവർഷം പഞ്ചായത്തിൽ ഈ വിഷയത്തിൽ യോഗം ചേരുകയും മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ വന്നു പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവകളുടെ വിസർജ്യം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി കൃഷി വിജ്ഞാന കേന്ദ്ര ഗവേഷകർ അറിയിപ്പ് നൽകിയിട്ടുണ്ട്.