നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്
- Posted on June 08, 2024
- News
- By Arpana S Prasad
- 275 Views
തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി വ്യവസായിയും ടെസ്‌ല സിഇഒയുമായ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം തൻ്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിച്ചു. തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മസ്കിന്റെ വാക്കുകൾ ഇങ്ങനെ 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ... ഇന്ത്യയിൽ എൻ്റെ കമ്പനികൾ ആവേശകരമായ ജോലികൾ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്' മസ്ക് കുറിച്ചു.
