മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എഫക്ട്: ശബരിമല പോലീസ് സേനയ്ക്ക് ആംബുലന്‍സ് ലഭിച്ചു

സി.ഡി. സുനീഷ്                    


                  കേരള സംഗീത നാടക  അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ക്രിയാത്മകമായ ഇടപെടലിനെ തുടര്‍ന്ന് ശബരിമലയിലെ പോലീസ് സേനയ്ക്ക് ആംബുലന്‍സ് ലഭിച്ചു.ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീമ ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡാണ് പോലീസ് സേനയ്ക്ക് ആംബുലന്‍സ് നല്‍കിയത്. ശബരിമലയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയ മട്ടന്നൂര്‍ശങ്കരന്‍കുട്ടിക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടപ്പോഴാണ് പോലീസ് സേനയ്ക്ക് ശബരിമലയില്‍ ആംബുലന്‍സ് സൗകര്യമില്ലെന്ന് ചെയര്‍മാന്‍ മനസ്സിലാക്കിയത്.നിരവധി ഭക്തജനങ്ങളും കലാകാരന്മാരും   ഉദ്യോഗസ്ഥരും വന്നു ചേരുന്ന ശബരിമലയില്‍ പേലീസ് സേനയ്ക്ക് ആംബുലന്‍സ് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഭീമ ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡുമായി ആശയവിനിമയം നടത്തി ആംബുലന്‍സ് ഉറപ്പാക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആംബുലന്‍സ് സ്വീകരിക്കുന്നതില്‍ പോലീസ് സേനയ്ക്ക് നിയമതടസ്സം ഉള്ളതിനാല്‍, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടു.അദ്ദേഹത്തിന്റെ

 ഇടപെടല്‍ഫലം കണ്ടു.മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടുകയും ആംബുലന്‍സ് സ്വീകരിക്കാന്‍ പോലീസ് സേനയ്ക്ക് അനുമതി നല്‍കി ഉത്തരവ് ഇറക്കി.ആംബുലന്‍സ് ലഭിച്ചതോടെ അടിയന്തരഘട്ടത്തില്‍ ഇടപെടുന്നതിന് പോലീസ് സേനയ്ക്ക് ഇത് തുണയാകുമെന്ന്  ചെയര്‍മാന്‍ പ്രത്യാശ പ്രകടിപ്പിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like