ശ്മശാനമായി എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾ, ജീവിതവും

കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, യുവാക്കൾ, വീടുകൾ, കന്നുകാലികൾ എല്ലാം ഈ പ്രഹരത്താൽ എരിഞ്ഞടങ്ങി

സി. ഡി.സുനീഷ്

അർദ്ധരാത്രിയിൽ എത്തിയ ദുരന്തമുണ്ടാക്കിയ നൊമ്പരത്താൽ എല്ലാവരും നിസ്സഹായരായി.

കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, യുവാക്കൾ, വീടുകൾ, കന്നുകാലികൾ എല്ലാം ഈ പ്രഹരത്താൽ എരിഞ്ഞടങ്ങി.

 മുണ്ടക്കെ ദുരന്തത്തിൽ മരിച്ചവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്മാശനം അക്ഷരാർത്ഥത്തിൽ നിസ്സഹായരായി വിറങ്ങലിച്ചു.

ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്. രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ണീർ നൊമ്പരമായി.   സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്തവിധം എല്ലാം നഷ്ടപ്പെട്ടവരുട നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്.




Author
Journalist

Arpana S Prasad

No description...

You May Also Like