മയ്ദം,, ശവകുടീരങ്ങൾ ലോക പൈതൃക പട്ടികയിൽ

സുഖാപ  രാജാവിന്റെ പിന്തുടർച്ചക്കാരായ അഹോം രാജവംശക്കാരുടെ,, മയ്ദം,, ശവകുടീരങ്ങളിനി യുനസ്‌കോയുടെലോക പൈതൃക പട്ടികയിൽ ഇടം നേടി

സി.ഡി. സുനീഷ്

സുഖാപ  രാജാവിന്റെ പിന്തുടർച്ചക്കാരായ അഹോം രാജവംശക്കാരുടെ,, മയ്ദം,, ശവകുടീരങ്ങളിനി യുനസ്‌കോയുടെലോക പൈതൃക പട്ടികയിൽ ഇടം നേടി. 

ഡൽഹിയിൽ നടക്കുന്ന ലോക പൈതൃകസമിതി സമ്മേളനത്തിലാണ് തീരുമാനം. പട്ടികയിലേക്ക് 2023-'24 വർഷത്തെ ഇന്ത്യയുടെ ശുപാർശയായിരുന്നു 'മയ്ദം' ശവകുടീരങ്ങൾ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് സംസ്കാരിക വിഭാഗത്തിൽ പട്ടികയിൽപ്പെടുന്ന ആദ്യ സ്ഥലമാണിത്. 600 വർഷത്തോളമായുള്ള അസം രാജവംശത്തിന്റെ പ്രത്യേകതരം ശവകുടീരങ്ങളാണ് മയ്ദം. പ്രത്യേക വാസ്തുരൂപകല്പനയാണ് ഇതിലുള്ളത്. അടക്കംചെയ്യപ്പെട്ട രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളും ശവകുടീരത്തിലുള്ളതായി പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. അഹോം രാജവംശത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൂടുതൽപ്പേർ അറിയട്ടെയെന്നും മോദി എക്സിൽ കുറിച്ചു. യുനെസ്കോയ്ക്കും പൈതൃകസമിതിക്കും കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് നന്ദിയറിയിച്ചു. പൈതൃകപ്പട്ടികയിൽ ചേർക്കാൻ ആഗോളതലത്തിൽ 27 ശുപാർശകളാണ് ഡൽഹിയിൽ 31 വരെ നടക്കുന്ന സമ്മേളനത്തിൽ പരിഗണിക്കുന്നത്.

സുഖാപ എന്ന രാജാവിന്റെ പിന്തുടർച്ചക്കാരാണ് അഹോം രാജവംശം. ഇന്നത്തെ അസോമിന്റെ ഒരു ഭാഗം 13-ആം നൂറ്റാണ്ടുമുതൽ 19-ആം നൂറ്റാണ്ടുവരെ (600-ഓളം വർഷം) അഹോം രാജവംശം ഭരിച്ചു.

സ്വർഗദിയോ (അഹോം ഭാഷയിൽ: ചാ‍വോ-ഫാ) എന്ന് അറിയപ്പെട്ടിരുന്ന അഹോം രാജാക്കന്മാർ മോങ്ങ് മാ‍വോയിൽ നിന്ന് ആസ്സാമിലേക്ക് വന്ന ആദ്യത്തെ സുഖാപ രാജാവിന്റെ (1228-1268) പിന്തുടർച്ചക്കാരായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ മ്യാന്മർ പ്രദേശത്തു നിന്ന് ബ്രഹ്മപുത്ര തടത്തിലേക്ക് ചേക്കേറിയവരാണ്‌ അഹോമുകൾ. ഭുയിയന്മാർ എന്ന ജന്മിമാരുടെ പഴയ രാഷ്ട്രീയവ്യവസ്ഥയെ അടിച്ചമർത്തി അഹോമുകൾ ഒരു പുതിയ രാജ്യം രൂപവത്കരിച്ചു. 1523-ൽ അവർ ഛുതിയ സാമ്രാജ്യത്തേയും, 1581-ൽ കോച്-ഹാജോ സാമ്രാജ്യത്തേയും അഹോമുകൾ തങ്ങളുടെ സാമ്രാജ്യത്തോടു ചേർത്തു. ഇതിനു പുറമേ മറ്റനേകം വർഗങ്ങളെയും അവർ കീഴടക്കി. അങ്ങനെ ഒരു വലിയ രാജ്യം അഹോമുകൾ കെട്ടിപ്പടുത്തു. ഇതിനായി 1530-ൽ ത്തന്നെ അവർ തോക്കുകളും പീരങ്കികളും ഉപയോഗിച്ചിരുന്നു. 1660-ൽ വളരെ ഉയർന്ന ഗുണമേന്മയുള്ള വെടിമരുന്നും, പീരങ്കികളും നിർമ്മിക്കുന്നതിൽ അവർ വിദഗ്ദ്ധരായിരുന്നു

1662-ൽ മിർ ജുംലയുടെ നേതൃത്വത്തിൽ മുഗളർ അഹോം സാമ്രാജ്യം ആക്രമിച്ചു. ശക്തമായ ചെറുത്തു നില്പ്പ് നടത്തിയെങ്കിലും അഹോമുകൾ പരാജയപ്പെട്ടു. എങ്കിലും അഹോമുകൾക്കു മേലുള്ള മുഗളരുടെ നേരിട്ടുള്ള ആധിപത്യം അധികനാൾ നീണ്ടുനിന്നില്ല


Author
Journalist

Arpana S Prasad

No description...

You May Also Like