ഹെക്കി ബണക്ക് വയനാട് പക്ഷി മേള നവംബർ

ഹെക്കി ബണക്ക് 

വയനാട് പക്ഷി മേള  നവംബർ 14, 15, 16 കൽപ്പറ്റയിൽ

കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം 


2025 നവംബർ 14, 15, 16 

ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി 

പുളിയാർമല, കൽപ്പറ്റ, വയനാട്  



പുളിയാർമല ‘ഹെക്കി ബണക്ക്’  വയനാട് പക്ഷി മേളയ്ക്ക് ഒരുങ്ങുന്നു  


കൽപ്പറ്റ: കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു. കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന  മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്നത് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ആണ്. നവംബർ 14 ആം തീയതി കേരള പട്ടികജാതി പട്ടികവർഗ്ഗ  പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള വനം വകുപ്പ് മേധാവി ഡോ. പ്രമോദ് ജി കൃഷ്ണൻ മുഖ്യാതിഥിയും ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽ കുമാർ മുഖ്യ പ്രഭാഷണവും നടത്തും.  വായനാട്ട്ടിൽ മാത്രം കണ്ടുവരുന്നതും വയനാടിന്റെ ജില്ലാ പക്ഷി ആയി അടുത്തിടെ തിരഞ്ഞെടുത്തതുമായ ബാണാസുര ചിലപ്പൻ ആണ് ഫെസ്റ്റിവലിന്റെ ലോഗോ.


മൂന്നു ദിവസം നീണ്ടു നിൽക്കുന്ന 300 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രധാന സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ പക്ഷികളുടെ വൈവിധ്യം അവ നേരിടുന്ന സംരക്ഷണ പ്രശ്നങ്ങൾ കാലാവസ്ഥ വ്യതിയാനം പക്ഷി കളുടെ ജീവിതത്തിലും ദേശാടനത്തിലും പ്രജനനത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവ പ്രമുഖ ശാസ്ത്രഞ്ജരർ സാധാരണക്കാരുമായി സംവദിക്കുന്ന ഓപ്പൺ ഫോറങ്ങൾ എന്നിവ ഉണ്ടാകും.    കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും  മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പക്ഷി നിരീക്ഷകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.  കൂടാതെ പൊതുജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന നിരവധി  കലാ  ശിൽപ്പശാലകളും  പ്രദർശനങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും. ഇന്ത്യയിലെ തന്നെ പ്രമുഖ കലാകാരൻമാർ ആവിഷ്‌കരിക്കുന്ന ശില്പശാലകളിൽ സന്ദർശകർക്ക് നിർമ്മാണത്തിലും ചിത്ര രചനയിലും നേരിട്ട്  പങ്കെടുക്കാം. അങ്ങനെ പ്രകൃതിയെ നേരിട്ടറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ഹെക്കി ബണ ക്ക് ഒരുക്കുന്നത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആശയ സംവാദം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടി യിൽ സി എസ് ചന്ദ്രികയുടെ കാന്തൽ ഇ ഉണ്ണിക്കൃഷ്ണന്റെ മുതുപിള്ള എന്നീ പുസ്തകങ്ങളിലെ കഥാ പത്രങ്ങൾ  പങ്കെടുക്കുന്ന  സംവാദങ്ങൾ നടക്കും. 


നവംബർ  12 സലിം അലിയുടെ ജന്മദിനത്തിൽ കൽപറ്റയിൽ പക്ഷി മേളയുടെ മുന്നോടിയായുള്ള വിളംബര ജാഥാ നടക്കും.  സ്കൂൾ കുട്ടികൾക്കും പൊതു ജനങ്ങൾക്കും പ്രദർശനം സൗജന്യമാണ്.



ഫോർ മോർ ഇൻഫർമേഷൻ 



ഹെക്കി ബണക്ക് 

വയനാട് പക്ഷി മേള 


കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം 


2025 നവംബർ 14, 15, 16 

ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി 

പുളിയാർമല, കൽപ്പറ്റ, വയനാട്  


കിളികൾ മനുഷ്യർക്കും പ്രകൃതിയ്ക്കും ഇടയിലെ സങ്കൽപ്പീക അതിർത്തികളെ മായ്ച്ചുകൊണ്ട് നമുക്കുചുറ്റും സഹജീവനത്തെ ആഘോഷിക്കുന്നു. ജീവൻറെ നീണ്ട യാത്രയിൽ കൊണ്ടും കൊടുത്തും ഉണ്ടായിവന്ന മനുഷ്യ സംസ്കാരത്തിൽ ഉടനീളം  പ്രകൃതി ഉണ്ട്. നമ്മുടെ നേട്ടങ്ങൾ, ഭാവനകൾ,  സ്വപ്നനങ്ങൾ, പ്രതീക്ഷകൾ ഒക്കെയ്ക്കും അടിസ്ഥാനം  പ്രകൃതി നമുക്കുള്ളിൽ തീർത്ത അത്ഭുതത്തിൽ നിന്നും  ജിഞ്ജാസയിൽ നിന്നും  ഉടലെടുത്ത അറിവുകളാണ്. 


ആഴമുള്ള ഈ ബന്ധം ആഘാഷിക്കുന്നതിനായി ഹ്യൂം സെന്റെർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ്  ബയോളജി, ഇന്ത്യയുടെ പക്ഷി മനുഷ്യൻ, സലിം അലിയുടെ പേരിൽ വയനാട് പക്ഷി മേള സംഘടിപ്പിക്കുന്നു. കാട്ടുനായ്ക്ക ഭാഷയിൽ നിന്നും എടുത്ത ‘ഹെക്കി ബണക്ക്’ എന്ന് പേരിട്ടിരിക്കുന്ന  മേള വരുന്ന നവംമ്പർ 14, 15, 16 തീയതികളിൽ  കേരളത്തിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ ആസഥാനമായ കല്പറ്റയ്ക്കടുത്തുള്ള പുളിയാർമല ഗ്രാമത്തിൽ നടക്കും.    


മൂന്നു ദിവസങ്ങളിലായി നടക്കുന്ന ‘ഹെക്കി ബണക്ക്’, കാണികളെയല്ല പങ്കാളികളെയാണ്  പ്രതീക്ഷിക്കുന്നത്. നമ്മുടെ സഹജീവനുകളായ കിളികളെപറ്റി നമുക്കെന്തറിയാം, ശാസ്ത്രലോകം പക്ഷി ലോകത്തെ പറ്റി  തുറന്നു തുറന്നു വയ്ക്കുന്ന അദ്‌ഭുത കഥകൾ  കേൾക്കാം. നമുക്ക് പക്ഷികളുടെ ചിത്രം വരയ്ക്കാം, മണ്മറഞ്ഞു പോയ കിളികളായി സ്വയം മാറാം, കിളിക്കൂടുകൾ കാണുകയും ഉണ്ടാക്കുകയും ചെയ്യാം കുട്ടികളായി കുറച്ചു നേരം പ്രകൃതിയെ അറിയാം. നമ്മുടെ ജൈവ ശരീരത്തിൻറെ  തുടർച്ചയായ  പ്രകൃതിയുമായി തുടരുന്ന നിതാന്തമായ അടുപ്പം അറിയാം. നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളെ അറിഞ്ഞും അവയുമായി ബന്ധങ്ങൾ സ്ഥാപിച്ചും കൂട്ടായി നിർവചിച്ച ഈ ലോകത്തെ നേട്ടങ്ങളുടെ  പരാജയങ്ങളുടെ ആനന്ദങ്ങളുടെ നമ്മളേർപ്പെട്ട കരാറുകളുടെ ഓർമ്മകളിലൂടെ വീണ്ടെടുക്കാം. അങ്ങിനെ മനുഷ്യ പ്രകൃതീ ബന്ധത്തെ കുറിച്ചുള്ള  നമ്മുടെ ബോധ്യത്തെ വലുതാക്കാം. സമൃദ്ധിയുടെയും തുടർച്ചയുടെയും പ്രതീക്ഷയുടെ തിരികളാകാം. വരൂ നമുക്ക് കിളികളാകാം. ‘ഹെക്കി ബണക്ക്’, വിളിക്കുന്നു .

Author
Citizen Journalist

Goutham prakash

No description...

You May Also Like