സർക്കാർ ബിന്ദുവിനൊപ്പം; നിരപരാധിയായ ദളിത് യുവതിയെ പോലീസ് കസ്റ്റഡിയിൽ തടഞ്ഞുവച്ച സംഭവത്തിൽ, മന്ത്രി വി ശിവൻകുട്ടി;മന്ത്രി ബിന്ദുവിനെ സന്ദർശിച്ചു

 സി.ഡി. സുനീഷ്. 



മാല കാണാതായ സംഭവത്തിൽ ഇരുട്ടി വെളുക്കുവോളം പോലീസ് കസ്റ്റഡിയിൽ തടഞ്ഞു വെച്ച നിരപരാധിയായ യുവതി ബിന്ദുവിനെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സർക്കാർ ബിന്ദുവിനൊപ്പമാണെന്ന് മന്ത്രി അറിയിച്ചു.


സംഭവത്തിൽ പേരൂർക്കട എസ്ഐയെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ ഉണ്ടാകും. സംസ്ഥാന സർക്കാരിന് ജനകീയമായ പോലീസ് നയമുണ്ട്. അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകും. പോലീസ് സേനയിലെ ചെറിയ വിഭാഗമാണ് മൊത്തം സേനയ്ക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയിൽ പെരുമാറുന്നത്. ഇത് അനുവദിക്കില്ല. ബിന്ദുവുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.ജയദേവൻ, ഡി.കെ മുരളി എംഎൽഎ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like