സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറെ സന്ദർശിച്ചു
- Posted on January 22, 2025
- News
- By Goutham prakash
- 203 Views
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സന്ദർശിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാർഡ് പുനർവിഭജനപ്രക്രിയ, 2025ലെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച് രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും ആശയവിനിമയം നടത്തി.
2024 ലെ വോട്ടർപട്ടിക സംക്ഷിപ്തപുതുക്കലിന്റെ അവലോകനറിപ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, 2020ലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഗൈഡ് എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണർക്ക് കൈമാറി.
സ്വന്തം ലേഖകൻ.
