വോട്ട് രേഖപ്പെടുത്താൻ എത്തിയ ചെറുപ്പക്കാരുടെ കുറവ് ചർച്ചയാകുന്നു
- Posted on November 14, 2024
- News
- By Goutham prakash
- 270 Views
ഉപതിരഞ്ഞെടുപ്പിൽ പോളിങ് പൂർത്തിയായപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 8 ശതമാനം കുറവ്. 64.71 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72.52 ശതമാനമാണ് പോളിങ്
കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് പൂർത്തിയായപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 8 ശതമാനം കുറവ്. 64.71 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72.52 ശതമാനമാണ് പോളിങ്. ഇത് മുന്നണികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 69.42 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ 184986 വോട്ടർമാരിൽ 128430 വോട്ടറുമാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടിയിൽ 66.39 (184808ൽ 122705 പേർ) കൽപ്പറ്റയിൽ 65.42 ഉം (210760 ൽ 137899 പേർ) വണ്ടൂരിൽ 64.43 ( 234228 ൽ 150917 പേർ ) മാനന്തവാടിയിൽ 63.89 (202930 ൽ 129662 പേർ ) സുൽത്താൻ ബത്തേരിയിൽ 62.66 (227489 ൽ 142562 പേർ ) നിലമ്പൂരിൽ 61.91 (226541 ൽ 140273 പേർ) എന്നിങ്ങനെയാണ് പോളിങ് നില.
വയനാട് മണ്ഡലത്തിലെ 1471742 ൽ വോട്ടർമാരിൽ 952448 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്.
യുഡിഎഫിന്റെ 5 ലക്ഷം ഭൂരിപക്ഷമെന്ന പ്രതീക്ഷക്കാണ് ഇത് മങ്ങലേൽപ്പിച്ചത്. ഉപതിരഞ്ഞെടുപ്പ് എന്ന പ്രക്രിയയോട് വയനാടൻ ജനതക്കുള്ള അതൃപ്തി ഇതിൽ വ്യക്തമാകുന്നുണ്ട്. വോട്ട് ചെയ്യാൻ ചെറുപ്പക്കാരുടെ കുറവും ചർച്ചയാകുന്നുണ്ട്. ആദിവാസി ഊരുകളിലും , തോട്ടം മേഖലയിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. എന്തായാലും വരും ദിവസങ്ങളിൽ വലിയ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇത് കാരണമാകും.

