പത്മശ്രീ ലഭിച്ച ഡോ: കെ. ഓമനക്കുട്ടി ടീച്ചർക്ക് സ്നേഹാദരവ്
- Posted on January 29, 2025
- News
- By Goutham prakash
- 186 Views
പത്മശ്രീ ലഭിച്ച
ഡോ: കെ. ഓമനക്കുട്ടി ടീച്ചർക്ക്
ജനു :29 ന് സ്നേഹാദരവ്
തിരുവനന്തപുരം.
പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ പത്മശ്രീ ലഭിച്ച ഡോ: കെ. ഓമനക്കുട്ടി ടീച്ചർക്ക് അനന്തപുരി സ്നേഹാദരവ് സമർപ്പിക്കുന്നു. ജനുവരി 29 ന് വൈകുന്നേരം6 ന് പ്രസ് ക്ലബ് എസ്.എസ്. റാം ഹാളിൽ സ്നേഹാദരവ് ഉൽഘാടനം ചെയ്ത് കവി പ്രഭാവർമ്മ ഓമനക്കുട്ടി ടീച്ചർക്ക് ഉപഹാരസമർപ്ണം നടത്തും. പണ്ഡിറ്റ് രമേഷ് നാരായണൻ, കലാമണ്ഡലം വിമലാ മേനോൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ, ജയിൽഉപദേശക സമിതി മെമ്പർ എസ്. സന്തോഷ്, മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു, പന്തളം ബാലൻ, കലാപ്രേമി ബഷീർ, സബീർ തിരുമല, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ:ബി.അരുന്ധതി, ഡോ: ശ്യാമ , ഷംഷുന്നീ സ , ഡോ:ഗീതാഷാനവാസ്, സൈനുൽ ആബ്ദീൻ, ഡോ.ഷാനവാസ്, റഹിം പനവൂർ, നാസർ കിഴക്കതിൽ, ഗോപൻ ശാസ്തമംഗലം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. അന്തരിച്ച സംവിധായകൻ ഷാഫി, സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണൻ എന്നിവർക്ക് പ്രണാമം അർപ്പിച്ച് വൈകു:4.30 മുതൽ പ്രേംസിംഗേർസിൻ്റെ ഗാനാലാപനവും ഉണ്ടാകും.
