മഞ്ഞളിലെ ആരോഗ്യം
- Posted on May 17, 2021
- Ayurveda
- By Deepa Shaji Pulpally
- 576 Views
ഒരു പൗണ്ട് ശരീരഭാരത്തിന് 1.4 മില്ലിഗ്രാം മഞ്ഞൾ ആവശ്യമാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തി.
ഒരുകാലത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്തിരുന്ന മഞ്ഞളിനെ മലയാളി ഉപേക്ഷിച്ച് പാക്കറ്റ് മഞ്ഞളിനെ ആശ്രയിച്ചിരുന്നു. എന്നാൽ കൊറോണയുടെ വരവോടുകൂടി മഞ്ഞൾ കൃഷി എല്ലാ ജില്ലകളിലും വീണ്ടും സജീവമായി. മഞ്ഞളിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ മലയാളി ഇന്ന് ഈ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. മഞ്ഞൾ എങ്ങനെയാണ് നിത്യജീവിതത്തിന്റെ ഭാഗം ആയത് ?
മഞ്ഞൾ ഒരു ചെടിയാണ്. ഇഞ്ചി കുടുംബത്തിലെ കുക്കുമ ലോംഗ, സിങ്കി ബെറേസി അംഗമാണ്. വേരുകൾപോലും പാചകത്തിന് ഉപയോഗിക്കുന്ന മഞ്ഞളിൽ സംയുക്തമായ കുർക്കുമിൻ ഉള്ളതിനാൽ ഹൃദ്രോഗം, അൽസഷിമേഴ്സ്, ക്യാൻസർ, വിഷാദരോഗം, സന്ധിവാതം എന്നിവ തടയാനുള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഒരു പൗണ്ട് ശരീരഭാരത്തിന് 1.4 മില്ലിഗ്രാം മഞ്ഞൾ ആവശ്യമാണെന്ന് (W. H. O) ലോകാരോഗ്യസംഘടന കണ്ടെത്തി. ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുമെന്ന് ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടതിനാൽ ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും മഞ്ഞൾ സഹായകമാണ്. മഞ്ഞ നിറത്തിൽ കാണപ്പെടുന്ന കുർക്കുമിൻ ദിവസവും ഒരു മാസത്തേക്ക് കഴിക്കുന്നത് വയറിളക്ക സംബന്ധമായ രോഗങ്ങൾക്ക് നല്ലതാണ് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ മഞ്ഞൾ അധികമായ അളവിൽ കഴിക്കുന്നതും നല്ലതല്ല എന്ന് അവർ അഭിപ്രായപ്പെടുന്നു. മഞ്ഞൾ അനുബന്ധ അളവിൽ കഴിക്കുന്നത് മൂത്രത്തിലെ ഓക്സലേറ്റ് അളവ് ഗണ്യമായി വർദ്ധിപ്പിക്കും. അതുവഴി മഞ്ഞളിന്റെ അമിതഉപയോഗം വ്യക്തികളിൽ മൂത്ര കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പി ക്കും.