കപ്പൽ അപടം മാലിന്യങ്ങൾ കടൽ തീരങ്ങളിൽ, പരാതിയുമായി തീര നിവാസികൾ
- Posted on May 28, 2025
- News
- By Goutham prakash
- 253 Views
സി.ഡി. സുനീഷ്.
അപകടത്തിൽപ്പെട്ട കണ്ടെയ്നറിൽ നിന്നുള്ള ആയിരക്കണക്കിന് ചാക്ക് കെട്ടുകളും പെട്ടികളും ഡ്രമ്മുകളും കടലിലൂടെ ഒഴുകി നടക്കുന്നു. ഇതുണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നം വലുതായിരിക്കും. ഇന്ന് രാവിലെ മുതൽ എന്റെ ഗ്രാമമായ വലിയ വേളിയിൽ പൊട്ടിപ്പൊളിഞ്ഞ കണ്ടൈനറും ചാക്ക് കെട്ടുകളും ചാക്കുകളിൽ നിന്നും പുറത്തേക്ക് വന്ന വസ്തുക്കളും തീരത്തേക്ക് അടിഞ്ഞു കയറി കടപ്പുറം ആകെ മാലിന്യ കൂമ്പാരമായി മാറിക്കഴിഞ്ഞു. ഇത് ഉടനെ നീക്കം ചെയ്യാൻ വേണ്ടിയിട്ടുള്ള അടിയന്തിര നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. മലിനീകരണ നിയന്ത്രണം ബോർഡ് അധികാരികൾ, വില്ലേജ് ഓഫീസർമാർ, കോർപ്പറേഷൻ അധികാരികൾ, പോലീസുകാരും ഈ പ്രദേശത്ത് നിലയുറപ്പിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതു നീക്കം ചെയ്യാൻ വേണ്ടിയിട്ടുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്ന് തീര നിവാസികൾ ആരോപിച്ചു.
