സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം; ചികിത്സയിലുള്ളത് രണ്ടായിരം രോഗികള്‍.
- Posted on June 16, 2025
- News
- By Goutham prakash
- 142 Views
സി.ഡി. സുനീഷ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2007 രോഗികളാണ് നിലവില്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
രാജ്യത്താകെ പത്ത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിലെ രണ്ടുപേരുമാണ് മരിച്ചത്.
രാജ്യത്താകെ 7383 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതില്‍, ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്. കൂടാതെ, ഗുജറാത്ത്(1441), പശ്ചിമ ബംഗാള്‍(747), ഡല്‍ഹി(682), മഹാരാഷ്ട്ര(578) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്.
