ക്ലീൻ ഗാർഡൻ സിറ്റി : സുൽത്താൻ ബത്തേരി.

അതെ ! അങ്ങനെയും ഒരു നഗരം ഉണ്ട് അതാണ് വൃത്തിയുടെ സുൽത്താനായ സുൽത്താൻ ബത്തേരി.

"ശുചിത്വ നഗരം,  സുന്ദര നഗരം " എന്ന മുദ്രാ വാക്യം  2015-ൽ  എഴുതിയ നഗര സഭയാണിത്. ടൗണിൽ തുപ്പിയാൽ 500/രൂപ പിഴ ഇടുന്ന ആദ്യ നഗര സഭയും ഇതു തന്നെ.


ജർമ്മൻ സാങ്കേതിക വിദ്യയിൽ കൂറ്റൻ പ്ലാന്റ് സ്ഥാപ്പിച്ച്, വൈദ്യുതിയും, പാചക വാതകവും നിർമിച്ചു നൽകുന്ന ഹരിത  നഗര സഭ കൂടി ആയി മാറാൻ പോകുവാണ് നഗര സഭ. അതിനാൽ തന്നെ 9- ഹെയർ പിൻ താണ്ടി വയനാടൻ ചുരം കയറി വരുന്ന ബത്തേരിയിൽ എത്തുന്ന സഞ്ചരികൾക്ക്  ഹരിത ഭംഗിയും, ക്ലീൻ സിറ്റിയും പുതിയ കാഴ്ച്ച യാണ്‌ ലോകത്തിനു നൽകുന്നത്.


പദ്ധതിയുടെ വിജയവും, തുടർച്ചയും എല്ലാം ജനങ്ങളുടെ സഹകരണം കൊണ്ടാണ് നില നില്കുന്നത്.

4 - വർഷത്തെ  നിരന്തര പരിശ്രമത്തിലൂടെ  ഭരണ സമിതി നേടി എടുത്തതാണ് ഈ മാലിന്യ വിമുക്ത ബത്തേരി.


ഇവിടെ വരുന്ന ഓരോ യത്രികനും, വിനോദ സഞ്ചാരിക്കും ഒരിക്കലും മറക്കാൻ പറ്റുന്നതല്ല,  നവ വധുവിനെ പോലെ ഒരുങ്ങി നിൽക്കുന്ന  പുഷ് പാലംകൃത ബത്തേരി.

ഈ ഉദ്യമത്തിന് ബത്തേരി നഗര സഭക്ക് ബിഗ് സല്യൂട്ട്....

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like