ദേശീയ റോസ് ഡേ - ഫെബ്രുവരി - 7.

റോസ് ഡേ ദിവസം ആളുകൾ വിവിധ നിറത്തിലുള്ള റോസാപൂക്കൾ കൈമാറ്റം ചെയ്യുന്നു...

ഫെബ്രുവരി 7 ദേശീയ റോസ് ദിനമായി ആചരിച്ചു പോരുന്നു. വളരെയധികം തീഷ്ണതയോടെ,ഉത്സാഹത്തോടും കൂടി സ്നേഹിക്കപ്പെടുന്ന വർക്കിടയിൽ ആഘോഷിക്കപ്പെടുന്ന ദിവസമാണ് റോസ് ദിനം.

ഈ ദിവസം ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരോട്, പങ്കാളികളോട് ഉള്ള സ്നേഹവും പ്രകടിപ്പിക്കുന്നതിന്  ഉള്ള  ദിവസമാണിത്.വാലന്റ്റൈൻസ് ഡേക്ക് മുന്നോടിയായാണ് റോസ് ദിനം ആഘോഷിച്ചു പോരുന്നത്.റോസ് ഡേ വാലന്റ്റൈൻസ് ഡേ ആഴ്ചയിലെ ആദ്യ ആഴ്ചയാണ് ആഘോഷിക്കുന്നത്.

 റോസ് ഡേ ആഘോഷത്തിന് ഭാഗമായി ആളുകൾ സ്നേഹത്തിന്റെ ആഴ്ച ആഘോഷിക്കാൻ തുടങ്ങുന്നത്. എല്ലാ വർഷവും ഫെബ്രുവരി ഏഴിനാണ് റോസ് ഡേ ആയി ആഘോഷിക്കുന്നത്.

 റോസ് ഡേ ദിവസം ആളുകൾ വിവിധ നിറത്തിലുള്ള റോസാപൂക്കൾ കൈമാറ്റം ചെയ്യുന്നു.ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ റോസാപ്പൂക്കൾ കൊണ്ട്  അനുഗ്രഹിക്കുകയും, പരസ്പരം സ്നേഹങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു.

സമ്മാനങ്ങളും ഈ ദിവസം സുഹൃത്തുക്കൾക്കും, പ്രിയപ്പെട്ടവർക്കും അയക്കുന്നു.തങ്ങളുടെ പ്രിയപ്പെട്ടവരോട് ഒപ്പം റോസ് ദിനം ആഘോഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് റോസ് ദിനത്തോടനുബന്ധിച്ച് ആശംസകൾ,  സന്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രത്യേകതയുള്ളവരോട് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും, ഈ ദിവസം അവർക്ക് പ്രാധാന്യം നൽകുകയും ചെയ്യുക എന്നതാണ് റോസ് ഡേ സന്ദേശം.

പുലരിയിൽ വിരിയുന്ന മനോഹര റോസ് പുഷ്പങ്ങളെ പോലെ മനോഹരമാകട്ടെ, എല്ലാവർക്കും ഇന്നത്തെ ദിനം.റോസ് ദിന ആശംസകൾ.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like