ഇന്ത്യയിലെ പ്രഥമ കാലാവസ്ഥ സാഹിത്യോത്സവം കുഫോസിൽ തുടങ്ങി.
- Posted on December 18, 2025
- News
- By Goutham prakash
- 25 Views
കൊച്ചി.
ഡിസംബർ 2025
ഇന്ത്യയിലെ പ്രഥമ കാലാവസ്ഥ സാഹിത്യോത്സവത്തിന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ തുടക്കം. കുഫോസും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ആക്ഷൻ സ്റ്റഡീസും ക്ലൈമറ്റ് ആക്ഷൻ ടുഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവം പ്രശസ്ത പരിസ്ഥിതി സംരക്ഷകനും എഴുത്തുകാരനുമായ റോമുലസ് വിറ്റേക്കാർ ഉദ്‌ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ എ ബിജുകുമാർ അധ്യക്ഷത വഹിച്ചു. കരയിലെയും കടലിലെയും ആവാസവ്യവസ്ഥയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന ശാസ്ത്രവും സാഹിത്യവും കലയും ഒന്നിക്കുന്ന വേദിയിൽ 30ലധികം എഴുത്തുകാർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, നയരൂപീകരണ വിദഗ്ധർ ഒത്തുചേർന്നു. ഡോ അരുൺ രാഹുൽ, ഡോ ദിനേശ് കെ, ഡോ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു .
