പി.എഫ് പലിശ 7.1 ശതമാനം
- Posted on February 07, 2025
- News
- By Goutham prakash
- 162 Views
2025 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രൊവിഡന്റ് ഫണ്ടിലും (കേന്ദ്ര സർവീസ്) മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1 ശതമാനം പലിശ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ജനറൽ പ്രൊവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രൊവിഡന്റ് ഫണ്ടിലുമുള്ള നിക്ഷേപങ്ങൾക്ക് 2025 ജനുവരി 1 മുതൽ മാർച്ച് 31 വരെ കാലയളവിൽ 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ്, കേരള എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (വൈദ്യരത്നം ആയുർവേദ കോളേജ്), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (കേരള സംസ്ഥാന ആയുർവേദ പഠന ഗവേഷണ സൊസൈറ്റി), കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കേരള പാർട്ട് ടൈം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് എന്നീ നിക്ഷേപങ്ങൾക്കാണ് ഉത്തരവ് ബാധകം.
സി.ഡി. സുനീഷ്
