കേരള ബഡ്ജറ്റിൽ വയനാട് പുനരധി വാസത്തിന് 750 കോടി. ആരോഗ്യ മേഖലയ്ക്ക് 10431 കോടി.

കാരുണ്യ ആരോഗ്യ പദ്ധതിയ്ക്ക് 700 കോടിയും - കാലാവധി കഴിഞ്ഞ സർക്കാർ വാഹ്നങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടിയും അനുവദിച്ചു.


സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി നൽകും. 

ഡി എ കുടിശികയുടെ രണ്ട് ഗഡു.

 സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.


നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. കേരളത്തിന്റെ തനത് വരുമാനം വർധിപ്പിയ്ക്കാൻ നല്ല രീതിയിൽ ശ്രമിച്ച മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും ധന മന്ത്രി അഭിനന്ദനം രേഖപ്പെടുത്തി.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like