വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി.

ന്യൂഡൽഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി.


എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു.


ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാൻ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി.


'ജനങ്ങൾക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാത. 58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നൽകിയത്.


വയനാടിൻ്റെ ജീവരേഖയാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും' സുപ്രിംകോടതി നിരീക്ഷിച്ചു.


അതേസമയം,വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങൾ സുപ്രിംകോടതി തള്ളി.


600 പേർ മണ്ണിടിച്ചിലിൽ മരിച്ച ഇടത്താണ് നിർമ്മാണമെന്ന് ഹരജിക്കാർ വാദിച്ചു. അപകട സാധ്യതയുള്ള ഇടത്താണ് തുരങ്കപാത നിർമ്മാണമെന്ന വാദം എൻജിനീയർമാർ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like