ആദിവാസി യുവാവിന്റെ മർദ്ദനം,പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
- Posted on May 29, 2025
- News
- By Goutham prakash
- 330 Views
സി.ഡി. സുനീഷ്.
വാഹനത്തിന് മാർഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ച് വൈദ്യുതിത്തൂണിൽ കെട്ടിയിട്ടു എന്നത് സംബന്ധിച്ച് വിവിധ ദിനപത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അഗളി എസ്.എം.എസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനോട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ നിർദേശിച്ചു
