ഐ​പി​എ​ൽ; സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്.

ചെ​ന്നൈ: 


ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. ഡ​ല്‍​ഹി കാ​പി​റ്റ​ല്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 23 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് ചെ​ന്നൈ സ്വ​ന്ത​മാ​ക്കി​യ​ത്. ചെ​ന്നൈ ചെ​പ്പോ​ക്കി​ല്‍ ടോ​സ് നേ​ടി​യ ഡ​ല്‍​ഹി കാ​പ്റ്റ​ന്‍ അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ ആ​തി​ഥേ​യ​രെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു.


തു‌​ട​ർ​ന്ന് ബാ​റ്റ് വീ​ശി​യ ചെ​ന്നൈ സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 212 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 56 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 115 റ​ൺ​സാ​ണ് സ​ഞ്ജു അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഈ ​ഐ​പി​എ​ല്‍ സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി കൂ​ടി​യാ​ണ് സ​ഞ്ജു നേ​ടി​യ​ത്. കൂ​ടാ​തെ ആ​യു​ഷ് മാ​ത്രെ 36 പ​ന്തി​ല്‍ 59 റ​ൺ​സോ​ടെ അ​ര്‍​ധ സെ​ഞ്ചു​റി​യും നേ​ടി. ചെ​ന്നൈ​ക്ക് വേ​ണ്ടി ജാ​മി ഓ​വ​ര്‍​ട്ടോ​ണ്‍ നാ​ല് വി​ക്ക​റ്റും അ​ന്‍​ഷൂ​ല്‍ കാം​ബോ​ജ് മൂ​ന്ന് വി​ക്ക​റ്റു​മെ​ടു​ത്തു.


മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഡ​ല്‍​ഹി നി​ശ്ചി​ത 20 ഓ​വ​റി​ല്‍ 189 റ​ൺ​സെ‌​ടു​ത്ത് എ​ല്ലാ​വ​രും പു​റ​ത്താ​യി. 38 പ​ന്തി​ല്‍ 60 റ​ണ്‍​സെ​ടു​ത്ത ട്രി​സ്റ്റ​ണ്‍ സ്റ്റ​ബ്‌​സ് മാ​ത്ര​മാ​ണ് ഡ​ല്‍​ഹി നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്. സ്റ്റ​ബ്‌​സി​ന് പു​റ​മെ 24 പ​ന്തി​ല്‍ 41 റ​ൺ​സെ​ടു​ത്ത പ​തും നി​സ​ങ്ക​യും ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി.

Author
Citizen Journalist

Goutham prakash

No description...

You May Also Like