കാപ്പിയും, കാർഷീക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും ആഗോള വിപണിയിലെത്തിക്കും. റിച്ചാർ ശർമ്മ, നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡ്.

ലോകത്തെ ഏറ്റവും ഗുണമേന്മ സൂചികയിലുള്ള വയനാടൻ റോബസ്റ്റ കോഫി ആഗോള വിപണിയിലെത്തിച്ച് കാപ്പി കർഷകരെ സാമ്പത്തീക സുരക്ഷിതരാക്കുമെന്ന്, കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡ് ബിസിനസ്സ് ഓഫീസർ റിച്ചാർ ശർമ്മ,, എൻ. മലയാളത്തോട് പറത്തു.


രണ്ടു ദിവസം വയനാട്ടിലെ കാപ്പി കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച ശേഷമാണ് റിച്ചാർ ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്.

ബുദ്ധിപരമായ വിപണന തന്ത്രങ്ങളോടെ കാപ്പിയുടെ ലോക വിപണിയിലെ ആവശ്യം മനസ്സിലാക്കി, കർഷകർക്ക് മാന്യമായ വില ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക.


ഗുണനിലവാരം ഉറപ്പാക്കി, ഭൗമ ശാസ്ത്ര സൂചികയോടെ മികച്ച ബ്രാന്റിങ്ങും പാക്കിങ്ങും ഉറപ്പാക്കിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷായുടേയും പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ ഈ പദ്ധതിയുടെ   സുസ്ഥിരത ഉറപ്പാക്കും,

കാപ്പി മാത്രമല്ല അരിയും മറ്റ് കാർഷിക വിളകളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വ്യക്തികൾക്കും എഫ്.പി.ഒ. കൾക്കും ഈ പദ്ധതിയിൽ ഭാഗഭാക്കാകാം.


കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തി അവരുടെ ജീവിത നിലവാരം സുസ്ഥിരമാക്കാനാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് റിച്ചാർ ശർമ്മ വ്യക്തമാക്കി.


കർഷകർക്ക് നല്ല വില ഉറപ്പാക്കുക,

ഉദ്പ്പാദനവും ഗുണമേന്മയും ഉറപ്പാക്കുക, ആവശ്യമായ സർട്ടിഫിക്കേഷൻ ലഭ്യമാക്കുക, ദേശീയ - അന്തർദേശീയ വിപണന സാധ്യത മനസ്സിലാക്കി വിപണി ഉറപ്പാക്കുക, സഹകരണ മേഖലയിൽ ഡാറ്റാ ബേസ് ഉണ്ടാക്കുക, കയറ്റുമതി രംഗം നേരിടുന്ന പ്രതിസഡികൾ പരിഹരിക്കുക, കയറ്റുമതി സാധ്യതകൾക്കായി സഹ കാണ വിപണന സംവിധാനം ഉണ്ടാക്കുക, ആഗോള വിപണി സാധ്യതകൾ മനസ്സിലാക്കാൻ ഉള്ള പഠന യാത്രകൾ സംഘടിപ്പിക്കുക, സഹകരണ സംഘത്തിലെ ഓഹരി ഉടമകൾക്ക് സാമ്പത്തീക സഹായം നൽകുക, ഈ മേഖലയിൽ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുക, സഹകരണ മേഖലയിൽ കയറ്റുമതി സഹായ പരിശീലനങ്ങൾ നൽകുക, ആഗോള വിപണി സൂചികയിലേക്ക് കർഷകരെ കൊണ്ടു വരാൻ സംസ്ഥാന - കേന്ദ്ര - ആഗോള - രാഷ്ട്രങ്ങളും തമ്മിൽ ബഡപ്പെടുത്തി കർഷകരുടെ വിപണി  സ്വാശ്രയത്വം ഉറപ്പാക്കുക എന്നതാണ് നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡ് ലക്ഷ്യം വെക്കുന്നതെന്ന് 

റിച്ചാർ ശർമ്മ പറഞ്ഞു.


കൂടുതൽ വിവരങ്ങൾക്ക്.


www.ncol.coop



സി.ഡി. സുനീഷ്


Author
Citizen Journalist

Goutham prakash

No description...

You May Also Like