ദുരന്ത നിവാരണ ഭേദഗതി നിയമം
- Posted on April 13, 2025
- News
- By Goutham prakash
- 178 Views
ദുരന്ത നിവാരണ ഭേദഗതി നിയമം 2025-
അർബൻ ദുരന്ത നിവാരണ അതോറിറ്റികൾക്ക് അംഗീകാരം..
തലസ്ഥാന നഗരങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രത്യേക അര്‍ബന്‍ ദുരന്തനിവാരണ അതോറിറ്റി ടി ഭേദ ഗതി നിയമ പ്രകാരം നിലവില്‍ വന്നു. നിലവില്‍ ദേശീയ ദുരന്തനിവാരണഅതോറിറ്റിയും സംസ്ഥാന അതോറിറ്റിയുമായണ് ഉള്ളത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ ജില്ലകളില്‍ പ്രത്യേക സെക്രട്ടറിയേറ്റും നിലവില്‍ വരും. അവര്‍ ദുരന്തങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍, ഫണ്ട് വിവരങ്ങള്‍, ചെലവുകള്‍, തയ്യാറെടുപ്പ്, അപകട സാധ്യത അടക്കം രേഖപ്പെടുത്തി ദേശീയ സംസ്ഥാനതലങ്ങളില്‍ ഡാറ്റ തയ്യാറാക്കും. സംസ്ഥാന ദുരന്തനിവാരണ സേനയ്‌ക്ക് നിയമ സാധുതയും ലഭിച്ചു.
ദേശീയ, സംസ്ഥാനതലത്തില്‍ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം അതത് അതോറിറ്റികള്‍ക്കായിരിക്കും.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി,തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ അര്‍ബന്‍ അതോറിറ്റികള്‍ നിലവില്‍ വരും.
Urban അതോറിറ്റികൾക്ക് seperate സെക്രട്ടറിയേറ്റ്.
Urban അതോറിറ്റി യുടെ ചെയർപേഴ്സൺ
മുൻസിപ്പൽ കമ്മീഷണർ ആണ്.
ജില്ല കളക്ടർ അതിന്റെ വൈസ് ചെയർപേഴ്സൺ ആണ്.
