വിദ്യാധനം ട്രസ്റ്റിന്റെ ഒമ്പതാമത് എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡ് സമര്‍പ്പണം
- Posted on February 08, 2025
- News
- By Goutham prakash
- 174 Views
കൊച്ചി.
പ്രൊഫ.കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 9-ാമത് എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് സമര്‍പ്പണം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി വി ആനന്ദബോസ് നിര്‍വഹിക്കും.
ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിക്കും. വിദ്യാധനം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ.വി തോമസ്, എം.പി. സുരേന്ദ്രന്‍, അഡ്വ. എന്‍.എന്‍. സുഗുണപാലന്‍, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുക്കും.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിററ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് വിഭാഗത്തില്‍ സഫ്‌വാന്‍ ഫാരിസ് കെ., ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ അഭിറാം ബി., ടെലിവിഷന്‍ ജേണലിസത്തില്‍ പ്രിയങ്ക ഗോപാലന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് സ്വര്‍ണ്ണ പതക്കത്തിന് അര്‍ഹരായിട്ടുള്ളവര്‍.
പ്രശസ്ത പത്രപവര്‍ത്തകനും അക്കാദമി കോഴ്സ് ഡയറക്ടറുമായിരുന്ന എന്‍.എന്‍.സത്യവ്രതന്റെ സ്മരണക്കായാണ് പ്രൊഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
