വിഴിഞ്ഞം അടുത്തഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കും : മന്ത്രി വി എൻ വാസവൻ
- Posted on July 12, 2024
- News
- By Arpana S Prasad
- 245 Views
2028-ൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.

വിഴിഞ്ഞം : കേരളത്തിന്റെ സാമ്പത്തിക, പശ്ചാത്തല സൗകര്യ വികസനത്തിന് കുതിപ്പേകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിക്കാനുള്ള ഇചഛാശക്തിയും നിശ്ചയദാർഢ്യവും സർക്കാരിനുണ്ടന്നും അത് നിർവ്വഹിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസൻ പറഞ്ഞു. 2028-ൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.
8867.14 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചെലവ്. ഇതിൽ 5595.34 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഹിതം. അദാനി കമ്പനി 2454 കോടിയും കേന്ദ്രസർക്കാർ 817.80 കോടിയും ആണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ചെലവഴിക്കുന്നത്. കേരളത്തിലേക്ക് 10,000 കോടിയുടെ നിക്ഷേപത്തിനും വിഴിഞ്ഞം തുറമുഖം വഴിവെക്കും.
ഓഖി ചുഴലിക്കാറ്റ്, അസാധാരണമായി ഉയർന്ന തിരമാലകൾ, കോവിഡ് മഹാമാരി, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭങ്ങൾ, എന്നിങ്ങനെ വിവിധ തടസ്സങ്ങൾ മറികടന്നാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്.
വിഴഞ്ഞത്തിലൂടെ കേരളത്തിന്റെ വികസനമെന്ന സ്വപ്നം പൂർണ്ണതയിൽ എത്തിക്കുകയാണ് സർക്കാരിന്റെ കടമ , ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.