ചക്കയിൽ കുമിൾ രോഗം വ്യാപകമാകുന്നു
- Posted on November 02, 2023
- Localnews
- By Dency Dominic
- 309 Views
ഇന്ത്യയിലാദ്യമായാണ് ഈ രോഗം കാണുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി
കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്കക്ക് കുമിൾ രോഗം വ്യാപകമാകുന്നതായി ഗവേഷണ പഠനം. കാർഷിക സർവകലാശാലയുടെ കീഴിലെ, തിരുവനന്തപുരം കരമനയിലെ സംയോജിത കൃഷി ഗവേഷണ കേന്ദ്രത്തിലെ (IFFSRS) ശാസ്ത്രജ്ഞരാണ് കുമിൾ രോഗം കണ്ടെത്തിയത്. കൈമനത്തുള്ള ഒരു കർഷകൻ കഴിഞ്ഞ നവംബറിൽ കൊണ്ടു വന്ന ചക്കയിലാണീ രോഗം ആദ്യം കണ്ടെത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന, സംയോജിത കൃഷി ഗവേഷണ കേന്ദ്രത്തിലെ, പ്ലാന്റ് പാത്തോളജി വിഭാഗത്തിലെ ഡോക്ടർ,എ സജീന പറഞ്ഞു.
ആന്ധ്ര സ്വദേശിയും വിദ്യാർത്ഥിയുമായ ദിവ്യശ്രീയാണ് വിവിധ ജില്ലകളിലെ പ്ലാവുകൾ കണ്ട് രോഗബാധകൾ കണ്ട് പഠന വിധേയമാക്കുന്നത്. മണ്ണിനോട് ചേർന്ന് കിടക്കുന്ന ഭാഗത്താണ് ആദ്യം രോഗം ലക്ഷണം കണ്ടു തുടങ്ങുക. പിന്നീടത് മുകളിലെ ചക്കകളിലേക്കും ക്രമേണ ബാധിക്കും. മഴ, മഞ്ഞ്, ഈർപ്പം ഉള്ള സ്ഥലങ്ങളിൽ രോഗബാധ കൂടുതലാണ്. "അഥീലിയറോൾഫ്സി"ഈ രോഗാണുവിന്റെ പേര്. ഇന്ത്യയിലാദ്യമായാണ് ഈ രോഗം കാണുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചക്കകളിൽ രോഗം കണ്ടെത്തി. രോഗാണുവായതിൽ സമീപത്തെ ചെടികളേയും രോഗം ക്രമേണേ ബാധിക്കും. ഈ വർഷമാദ്യം പെയ്ത ശക്തമായ മഴ രോഗബാധ കൂട്ടി. രോഗബാധ കണ്ടാലുടൻ ആ ചക്കകളും തൊട്ട് മുകളിലും ചക്കകളും പിഴുത് കളയണം. രോഗ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുള്ള ഗവേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് പ്രൊഫസർ, ഡോക്ടർ എ. സജീന, എൻ. മലയാളത്തോട് വ്യക്തമാക്കി.