വയനാട്ടിൽ നിന്നും ഉല്ലാസ യാത്രക്ക് പോയ നാലാളുടെ ജീവൻ കടലെടുത്തു.
- Posted on January 27, 2025
- News
- By Goutham prakash
- 169 Views
കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസല്‍ (42) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടല്‍ കാണാനെത്തിയത്. ഇവരില്‍ 5 പേര്‍ കടലില്‍ ഇറങ്ങുകയായിരുന്നു.
സി.ഡി. സുനീഷ്.
