സിബിൽ സ്കോറിൽ ആശങ്ക ഒഴിയുന്നു; ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം.
- Posted on December 06, 2025
- News
- By Goutham prakash
- 29 Views
സി.ഡി. സുനീഷ്.
തിരുവനന്തപുരം: സിബിൽ സ്‌കോർ ആശങ്കക്ക് ആശ്വാസമാകുന്നു. ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരൂമനം ജനുവരി ഒന്നുമുതൽ ക്രഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാകും. ഇതു സംബന്ധിച്ചുള്ള റിസർവ് ബാങ്കിന്റെ നിർദേശം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അംഗീകരിച്ചു. ഓരോ മാസവും 9, 16, 23, മാസത്തിലെ അവസാന തീയതി എന്നിങ്ങനെയായിരിക്കും ക്രെഡിറ്റ് സ്‌കോർ അപ്‌ഡേറ്റ് ചെയ്യുക. നിലവിൽ മാസത്തിൽ ഒരു തവണയാണ് സിബിൽ സ്‌കോർ അപ്‌ഡേറ്റ് ചെയ്യുന്നത്.പുതിയ തീരുമാനം അതിവേഗത്തിൽ വായ്പ സാധ്യമാക്കാനും പലിശ നിരക്ക് കുറയാനും സഹായിക്കും.
