മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമായി;മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കുട്ടികൾ റോസ്ഹൗസിലെത്തി

മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമായി. നാലാം ക്ലാസിലെ 83 കുട്ടികൾ മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണപ്രകാരം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് സന്ദർശിച്ചു.


ഒരു കത്തിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം.കത്തെഴുതിയത് മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ നാലാം ക്ലാസിലെ 83 വിദ്യാർത്ഥികൾ. സ്വീകർത്താവ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി. മന്ത്രി അപ്പൂപ്പൻ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് ഞങ്ങൾ കത്തെഴുതുന്നത് എന്ന ആമുഖത്തോടെയാണ് കുട്ടികളുടെ കത്ത്. പിന്നാലെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് കാണാൻ അവസരം ഒരുക്കുമോ എന്നൊരു ചോദ്യവും ഉന്നയിച്ചു. പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് കുഞ്ഞുങ്ങളെ ക്ഷണിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റും ചെയ്തു. പിന്നാലെ തിയതിയും സമയവും സ്കൂൾ അധികൃതരെ അറിയിച്ചു. അങ്ങിനെ കുഞ്ഞുങ്ങൾ ഏറെ ആഗ്രഹിച്ച സുദിനം സമാഗതമായി. റോസ്ഹൗസിലെത്തിയ കുട്ടികളെ മന്ത്രി മധുരം നൽകിയാണ് സ്വീകരിച്ചത്. റോസ്ഹൗസും പരിസര പ്രദേശങ്ങളും ചുറ്റിക്കണ്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത്.



സ്വന്തം ലേഖിക.


Author
Citizen Journalist

Goutham prakash

No description...

You May Also Like