വിയറ്റ്നാം കോസ്റ്റ് ഗാർഡ് ഷിപ്പ് സിഎസ്ബി 8005 കൊച്ചിയിൽ എത്തുന്നു
- Posted on December 15, 2024
- News
- By Goutham prakash
- 164 Views
കൊച്ചി.
ഇന്ത്യയിലേക്കുള്ള വിദേശ വിന്യാസത്തിൻ്റെ
ഭാഗമായി വിയറ്റ്നാം കോസ്റ്റ് ഗാർഡ് കപ്പൽ
CSB 8005 ഡിസംബർ 16-ന്കൊച്ചിയിൽ
എത്തും. ഇന്ത്യൻ കോസ്റ്റ് ഗാർഡും വിയറ്റ്നാം
കോസ്റ്റ് ഗാർഡും തമ്മിലുള്ള സമുദ്ര
സഹകരണവും പരസ്പരപ്രവർത്തനവും
വർധിപ്പിക്കാനാണ് നാലു ദിവസത്തെ
സന്ദർശനം. സന്ദർശന വേളയിൽ, വിയറ്റ്നാം
കോസ്റ്റ് ഗാർഡ് കപ്പലിൻ്റെജീവനക്കാർ
മറൈൻ പൊല്യൂഷൻ റെസ്‌പോൺസ്
(എംപിആർ), മാരിടൈം സെർച്ച് ആൻഡ്
റെസ്‌ക്യൂ (എം-എസ്എആർ) എന്നിവയിൽ
ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവത്തനങ്ങളിൽ
ഏർപ്പെടും. മാരിടൈം ലോ
എൻഫോഴ്സ്മെൻ്റ്,
ക്രോസ്-ഡെക്ക്പരിശീലനം, സാമൂഹിക
ഇടപെടലുകൾ, പാസേജ് എക്സർസൈസ്
(PASSEX), പ്രധാന അഗ്നിശമന ഡ്രിൽ, വിസിറ്റ്
ബോർഡ്സെർച്ച് ആൻഡ് സീസർ (VBSS),
മയക്കുമരുന്ന് കടത്ത് തടയൽ, ഇന്ത്യൻ കോസ്റ്റ്
ഗാർഡുമായുള്ള എണ്ണ മലിനീകരണനിയന്ത്രണ
പ്രദർശനം എന്നിവ ഉൾപ്പെടുന്നു. വിയറ്റ്നാം
കോസ്റ്റ് ഗാർഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും
തമ്മിലുള്ള ബന്ധംശക്തിപ്പെടുത്തുക മാത്രമല്ല,
"ആത്മനിർഭർ ഭാരത്", മേക്ക് ഇൻ ഇന്ത്യ എന്നീ
ആശയങ്ങളെ പിന്തുണച്ച് കപ്പൽ
നിർമ്മാണത്തിലെഇന്ത്യയുടെ സാങ്കേതിക
മുന്നേറ്റം പ്രദർശിപ്പിക്കുക കൂടിയാണ്
സന്ദർശനത്തിൻ്റെ ലക്ഷ്യം.
ഇന്ത്യൻ കോസ്റ്റ് ഗാർഡിനും വിയറ്റ്നാം കോസ്റ്റ്
ഗാർഡിനും നിലവിലുള്ള ധാരണാപത്രം (MoU)
പ്രകാരം രണ്ട് നാവികഏജൻസികൾ തമ്മിലുള്ള
സഹകരണ ഇടപെടലുകൾ
സ്ഥാപനവൽക്കരിക്കാൻ സഹായിച്ചു. ഈ
വിയറ്റ്നാം കപ്പൽ
സന്ദർശനംധാരണാപത്രത്തിലെ
വ്യവസ്ഥകൾക്ക് അനുസൃതമാണ്, അതിനാൽ,
വിദേശ സൗഹൃദ രാജ്യങ്ങളുമായുള്ള (FFCs)
അന്താരാഷ്ട്ര സഹകരണം
വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ കോസ്റ്റ്
ഗാർഡിൻ്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.
വിയറ്റ്നാം കപ്പലിൻ്റെ സന്ദർശനം പ്രധാന
നാവിക പങ്കാളികളുമായുള്ള ഉഭയകക്ഷി
ബന്ധം
ശക്തിപ്പെടുത്തുന്നതിൽപ്രാധാന്യമർഹിക്കുന്നു,
സമകാലിക സമുദ്ര വെല്ലുവിളികളെ
അഭിസംബോധന ചെയ്യുമ്പോൾ മേഖലയിലെ
സമുദ്ര സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത
എന്നിവ ഉറപ്പാക്കുന്നതിന് നിർണായകമാണ്.
‘മേഖലയിലെ എല്ലാവർക്കും സുരക്ഷയും
വളർച്ചയും(SAGAR) എന്ന ബഹുമാനപ്പെട്ട
ഇന്ത്യൻ പ്രധാനമന്ത്രിയുടെ വീക്ഷണവുമായി
സമന്വയിപ്പിച്ച്,
സമുദ്ര സുരക്ഷയിൽ ഭാരതീയ തീരസംരക്ഷ
സേനയുടെ വർധിച്ച ശ്രദ്ധ ഇന്ത്യയുടെ ആഗോള
നേതൃത്വ സ്ഥാനംശക്തിപ്പെടുത്തുന്നതിന്
വളരെയധികം സഹായിക്കും.
സി.ഡി. സുനീഷ്
