സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം ജയം

സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ )ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം.

കഴിഞ്ഞ വർഷത്തേക്കാർ വിജയശതമാനം കൂടുതലാണ്. പരീക്ഷയെഴുതിയ 24,000 ത്തിലേറെ വിദ്യാർഥികള്‍ 95ശതമാനത്തിലേറെ മാർക്ക് നേടി. ഒന്നര ലക്ഷം വിദ്യാർഥികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാർക്ക് ലഭിച്ചു. പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍.

വിദ്യാർഥികള്‍ക്ക് cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകള്‍ വഴിയും ഡിജിലോക്കർ വഴിയും ഫലം പരിശോധിക്കാം. 

തിരുവനന്തപുരം മേഖലയില്‍ 99.99 ആണ് വിജയശതമാനം. 91 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. ചെന്നെയില്‍ 98.47 ശതമാനവും ബംഗളൂരുവില്‍ 96.95 ശതമാനവുമാണ് വിജയം.

Author

Varsha Giri

No description...

You May Also Like