രഞ്ജി ട്രോഫിയിൽ, വിദര്‍ഭ കേരളത്തിനെതിരെ പിടിമുറുക്കുന്നു.
- Posted on February 27, 2025
- News
- By Goutham prakash
- 217 Views
രഞ്ജി ട്രോഫി ട്രോഫി ഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ കേരളത്തിനെതിരെ പിടിമുറുക്കുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ വിദര്‍ഭ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. പുറത്താകാതെ 138 റണ്‍സെടുത്ത ഡാനിഷ് മലേവറുടെയും 86 റണ്‍സെടുത്ത മലയാളി താരം കരുണ്‍ നായരുടേയും പ്രകടനങ്ങളാണ് വിദര്‍ഭയ്ക്ക് കരുത്തായത്.
