ആഭ്യന്തര ക്രിക്കറ്റ് മാമാങ്കത്തിന് റെഡി! ബി.സി.സി.ഐ കലണ്ടർ പുറത്ത്; കേരളം പ്രധാന വേദി.

മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിൻ്റെ 2026-27 സീസണിലേക്കുള്ള വിപുലമായ കലണ്ടര്‍ ബിസിസിഐ പുറത്തിറക്കി. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ 1,788 മത്സരങ്ങളാണ് സീസണില്‍ അരങ്ങേറുന്നത്.ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ ആഭ്യന്തര സീസണിന് തുടക്കമാകുന്നത്. ആറ് സോണല്‍ ടീമുകള്‍ പങ്കെടുക്കുന്ന റെഡ്-ബോള്‍ മത്സരമായാണ് ദുലീപ് ട്രോഫി നടക്കുക. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 മുതല്‍ ഇറാനി കപ്പും ആരംഭിക്കും.


ഒക്ടോബർ 11-ന് ജാർഖണ്ഡിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തോടെയാണ് കേരള സീനിയർ ടീമിൻ്റെ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ ഒഡീഷ, ബംഗാൾ ടീമുകൾക്കെതിരെയും, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഡൽഹി, സർവീസസ് ടീമുകൾക്കെതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്ക് കേരളം തന്നെയാണ് ആതിഥേയത്വം വഹിക്കുന്നത്. സീനിയർ ടീമിന്റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി പോരാട്ടങ്ങൾക്ക് പുറമെ ദേശീയതല ടൂർണമെന്റുകൾക്കും ഇത്തവണ സംസ്ഥാനം വേദിയാകും. കേണൽ സി.കെ. നായുഡു ട്രോഫി, കൂച്ച് ബെഹാർ ട്രോഫി, അണ്ടർ-23 പുരുഷ ടി20, കൂടാതെ പെൺകുട്ടികളുടെ അണ്ടർ-15, അണ്ടർ-19, അണ്ടർ-23 വിഭാഗങ്ങളിലെ എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ടൂർണമെന്റുകളാണ് ഈ സീസണിൽ കേരളത്തിലേക്ക് എത്തുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like