എച്ച്എല്‍എല്‍ പേരൂര്‍ക്കട ഫാക്ടറിയില്‍ ഓണ്‍-സൈറ്റ് മോക് ഡ്രില്‍

തിരുവനന്തപുരം : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിയില്‍ ഓണ്‍-സൈറ്റ് മോക് ഡ്രില്‍ നടത്തും. രാത്രി 8.00ന് മോക് ഡ്രില്‍ ആരംഭിക്കും. ഫയര്‍ഫോഴ്‌സ്, കേരള പോലീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെയും സമീപപ്രദേശത്തെ ആശുപത്രികളുടെയും സഹകരണത്തോടെ ഫാക്ടറിയിലെ എല്‍എന്‍ജി സ്റ്റോറേജിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ഫാക്ടറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി  ഇന്റെര്‍ണല്‍ ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാനിന്റെ ഫലപ്രാപ്തിയും അഗ്‌നിശമന സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പരിശോധിച്ചു ഉറപ്പുവരുത്തുക എന്നതാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം.


സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like