വീട്ടിനുള്ളിൽ സിസിടിവി സ്ഥാപിച്ചു അച്ഛൻ; പരാതിയുമായി മക്കൾ വനിതാ കമ്മീഷനിൽ.

ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ

 വീട്ടിനുള്ളിൽ സിസിടിവി സ്ഥാപിച്ച

 അച്ഛനെതിരെ പരാതിയുമായി മക്കൾ

 വനിതാകമ്മീഷനും മുന്നിൽ.

ഇന്ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന

 വനിതാ കമ്മീഷൻ അദാലത്തിലാണ്

 പെൺകുട്ടികൾ പരാതിയുമായി എത്തിയത്.  

 ഇത്തരം കേസുകൾ അടുത്തിടെ

 കൂടിവരുന്നതായി വനിതാ കമ്മീഷൻ

 ചെയർപേഴ്സൺ അഡ്വപിസതിദേവി

 പറഞ്ഞു 


വിവാഹാനന്തരം ഭാര്യമാരെ പഠിക്കാൻ

 വിടുന്നതിനോ ജോലിക്ക് വിടുന്നതിനോ

 താത്പര്യം കാട്ടാത്ത

 ഭർത്താക്കന്മാർക്ക്എതിരായും പരാതി

 വന്നിട്ടുണ്ട്പത്രമാധ്യമ സ്ഥാപനങ്ങളിൽ

 ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി

 രൂപീകരിക്കാത്തത് സംബന്ധിച്ചപരാതിയും

 കമ്മീഷന്റെ മുമ്പാകെ എത്തികൂടുതൽ

 ജീവനക്കാരുള്ള എല്ലാ തൊഴിൽ

 സ്ഥാപനങ്ങളിലും ആഭ്യന്തര പരാതിപരിഹാര

 സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ്

 വരുത്താനും  കമ്മിറ്റി കൃത്യമായി യോഗം

 ചേരുന്നതിനും പരാതികൾസ്വീകരിക്കുന്നതിനും

 പരിഹരിക്കുന്നതിനു മുള്ള സംവിധാനം

 ഏർപ്പെടുത്തിയിട്ടുണ്ടെന്ന്

 ഉറപ്പുവരുത്തുന്നതിനുമുള്ളഇടപെടലുകൾ

 ശക്തമാവേണ്ടതുണ്ടെന്നും കമ്മീഷൻ

 നിരീക്ഷിച്ചു.

സ്വത്ത് വാങ്ങിച്ച ശേഷം വൃദ്ധരായ മാതാക്കളെ

 മക്കൾ നോക്കുന്നില്ല എന്ന മുതിർന്ന

 സ്ത്രീകളുടെ പരാതികളും കമ്മീഷന്റെമുമ്പാകെ

 കൂടുതലായി എത്തുന്നുണ്ട്.


തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന

 അദാലത്തിന് കേരള വനിതാ കമ്മീഷൻ

 ചെയർപേഴ്സൺ അഡ്വപിസതീദേവി,

 അംഗങ്ങളായ വി.ആർമഹിളാമണിഅഡ്വ.

 പികുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി.

 സി  ജോസ് കുര്യൻഎസ് മിനുമോൾ,

 അഭിഭാഷകരായ എസ്സിന്ധുസൗമ്യസൂര്യ,

 കൗൺസിലർ സിബി എന്നിവരും പരാതികൾ

 കേട്ടുആകെപരിഗണിച്ച 300 പരാതികളിൽ 

71 പരാതികൾ പരിഹരിച്ചു. 19 പരാതികളിൽ

 റിപ്പോർട്ട് തേടിമൂന്നെണ്ണം

 കൗൺസിലിങ്ങിന്വിട്ടു. 207 പരാതികൾ

 അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റിവച്ചു.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like