Araw പ്രീമിയർ ലീഗ് ആവേശമായി; ബിഗ്‌ബോസ് താരങ്ങൾ ക്രിക്കറ്റ് മൈതാനത്ത്
- Posted on May 10, 2026
- News
- By Goutham prakash
- 111 Views
ബിഗ്‌ബോസ് മലയാളം സീസൺ 1 മുതൽ 7 വരെ പങ്കെടുത്ത മത്സരാർത്ഥികളുടെ കൂട്ടായ്മയായ ‘ARAW അസോസിയേഷൻ’യും പ്രമുഖ കമ്പനിയായ BISCON-വും ചേർന്ന് സംഘടിപ്പിക്കുന്ന “ARAW Premier League” ക്രിക്കറ്റ് ലീഗ് ഇപ്പോൾ ആവേശകരമായി പുരോഗമിക്കുകയാണ്. ഒരു ദിവസത്തെ പ്രത്യേക പരിപാടിയായ ഈ ലീഗിൽ ബിഗ്‌ബോസ് താരങ്ങൾ വിവിധ ടീമുകളായി തിരിഞ്ഞ് മത്സരിക്കുന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്.
രാവിലെ ആരംഭിച്ച ക്രിക്കറ്റ് മത്സരങ്ങളിൽ സൗഹൃദവും മത്സരവീര്യവും ഒരുപോലെ നിറഞ്ഞുനിൽക്കുകയാണ്. താരങ്ങളുടെ പ്രകടനങ്ങളും ആരാധകരുടെ കൈയടികളും മൈതാനത്തെ ഉത്സവാന്തരീക്ഷമാക്കുന്നു. നിരവധി പ്രേക്ഷകരും ആരാധകരും പരിപാടിയിൽ പങ്കുചേരുന്നുണ്ട്.
ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷം വൈകുന്നേരം വിപുലമായ സ്റ്റേജ് പരിപാടികളും അരങ്ങേറും. നൃത്തപരിപാടികൾ, ഫാഷൻ ഷോ, മെന്റലിസം പ്രകടനങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ബിഗ്‌ബോസ് താരങ്ങളുടെ സാന്നിധ്യവും പ്രകടനങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷ.
കായികവും വിനോദവും ഒരുമിപ്പിക്കുന്ന “ARAW Premier League” സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടുകയാണ്.
