നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
- Posted on April 25, 2025
- News
- By Goutham prakash
- 204 Views
നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എസിപിമാരായ കെ ജയകുമാർ,അബ്‌ദുൾ സലാം, രാജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുക. ഡാൻസഫ്, സൈബർ ടീം അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
