*ദേശീയ താളവാദ്യോത്സവം ലോഗോ പ്രകാശനം ചെയ്തു*
- Posted on June 14, 2025
- News
- By Goutham prakash
- 38 Views

*സ്വന്തം ലേഖകൻ*
കേരള സംഗീത നാടക അക്കാദമി ജൂലൈ 11,12,13 തീയ്യതികളില്‍ അക്കാദമിയിൽ സംഘടിപ്പിക്കുന്ന ദേശീയ താളവാദ്യോത്സവത്തിന്റെ ലോഗോ അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പ്രകാശനം ചെയ്തു.പെരുവനം കുട്ടന്‍മാരാര്‍ ലോഗോ ഏറ്റുവാങ്ങി.മണ്‍മറഞ്ഞ തബല വിദ്വാന്‍ സക്കീര്‍ ഹുസൈനുള്ള സ്മരണാജ്ഞലിയായിട്ടാണ് അക്കാദമി ഈ പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്.കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ പോകുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള താളവാദ്യങ്ങളെയും വാദ്യകലാകാരന്മാരെയും ഒറ്റകുടകീഴില്‍ കൊണ്ടുവന്ന് ബൃഹത്തായ താളവാദ്യോത്സവം സംഘടിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അക്കാദമി ഏറ്റെടുത്തിരിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇടയ്ക്ക വാദകകന്‍ കൃഷ്ണകുമാറിന്റെ ഇടയ്ക്ക വാദനത്തോടെയാണ് പരിപാടി ആരംഭിച്ചത്.ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍,അക്കാദമി ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു .