ഉരുളക്കിഴങ്ങ് ചെടികൾ ഇനി കന്നുകാലിത്തീറ്റ; ചൈനയുടെ പുതിയ സാങ്കേതികവിദ്യ

 ഉരുളക്കിഴങ്ങ് വിളവെടുപ്പിന് ശേഷം പാഴാകുന്ന ചെടികളുടെ തണ്ടുകളും ഇലകളും (Potato vines) സുരക്ഷിതമായ കന്നുകാലിത്തീറ്റയാക്കി മാറ്റുന്ന പുതിയ സൈലേജ് സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈനീസ് ഗവേഷകർ. മൂന്ന് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് ഈ നേട്ടം.


സാധാരണയായി മൃഗങ്ങൾക്ക് വിഷമാകുന്ന സോളനൈൻ എന്ന വിഷാംശം പ്രത്യേക സൂക്ഷ്മജീവികളുടെ സഹായത്തോടെ 70 ശതമാനത്തിലധികം കുറയ്ക്കാൻ പുതിയ രീതിക്ക് സാധിച്ചു. 2025-ൽ നടത്തിയ 90 ദിവസത്തെ ആടുകളുടെ തീറ്റപരീക്ഷണത്തിൽ വിഷബാധയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയില്ല.


സാധാരണ ചോള സൈലേജിനേക്കാൾ ഉൽപാദനച്ചെലവ് പകുതിയിൽ താഴെയാണെന്നും, കാർഷിക മാലിന്യം കുറയ്ക്കാനും സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും ഗവേഷകർ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like