ഭൂമിയെ കാക്കാൻ, ആഗോളമായി ചിന്തിക്കൂ, പ്രാദേശീകമായി പ്രവർത്തിക്കൂ... ഡോ. ജോർഗ് ഫ്രെഹോഫ്, ജർമ്മനി.
- Posted on November 19, 2025
- News
- By Goutham prakash
- 109 Views
സി.ഡി. സുനീഷ്.
കൊച്ചി.
കാലാവസ്ഥ വ്യതിയാനവും ജൈവ ശോഷണവും
ഭൂമിയെ നാശോന്മുഖമാക്കുമ്പോൾ, ഈ നല്ല ഭൂമിയെ ലോകം പ്രാണൻ പോലെ രക്ഷിക്കുക തന്നെ ചെയ്യുമെന്ന്
ജർമ്മനിയിലെ മ്യൂസിയം ഓഫ് നാട്ടുർകുൻഡേയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ജോർഗ് ഫ്രെഹോഫ് എൻ. മലയാളത്തോട് പറഞ്ഞു.
കൊച്ചി കുഫോസിൽ നടക്കുന്ന ട്രോപ്പിക്കൽ ബയോ സമിറ്റിൽ പങ്കെടുക്കാൻ എത്തിയതാണ് ജോർഗ്.
എൻപത്തിയേഴ് ശതമാനം തണ്ണീർത്തടങ്ങളും നാശോന്മുഖമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
എങ്കിലും നമ്മുടെ തണ്ണീർത്തടങ്ങളും നമ്മുടെ സംസ്കാരീക പൈതൃകവും ചാരുതയാർന്നും വിരിഞ്ഞു നിൽക്കുമ്പോൾ പൊതു സമൂഹം അവ സംരംക്ഷിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളതെന്നും എല്ലാം നശിച്ചുവെന്ന് പറഞ്ഞ് നിരാശരാകേണ്ടതില്ലെന്ന് ജോർഗ് പറഞ്ഞു.
ലോകം മുഴുവൻ നല്ല ഭൂമിയുടെ ആവാസ വ്യവസ്ഥയുടെ സംരംക്ഷണത്തിനായി എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് അണി നിരക്കുന്നതാണ് എനിക്കീ പ്രതീക്ഷകൾ തരുന്നതെന്നും. ജോർഗ് പറഞ്ഞു.
തണ്ണീർത്തടങ്ങളുടെ സംരംക്ഷണം നമ്മുടെ അതി ജീവനത്തിന്റെ മുറിയാതെയിരിക്കേണ്ട കണ്ണികളാണെന്നും ജോർഗ് വ്യക്തമാക്കി.
