സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി.
- Posted on December 05, 2022
- News
- By Goutham prakash
- 198 Views
കോട്ടയം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു മുതല്‍ ഏഴു വരെയുമായിരിക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതവല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകളുടെ പ്രവര്‍ത്തനം.

