വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
- Posted on December 24, 2024
- News
- By Goutham prakash
- 174 Views
വടകര :
വടകര കരിമ്ബനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.
വാഹനത്തിന്റെ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാരവന്‍. സംശയം തോന്നി നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം വണ്ടൂര്‍ വാണിയമ്ബലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് വെളിപ്പെടുത്തി.
എ സി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് സംശയം. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്ബനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്ബനിയില്‍ ജീവനക്കാരനാണ് ജോയല്‍.പൊലീസ് സ്ഥലത്തെത്തി കൂടുതല് പരിശോധനകള് നടത്തിവരുകയാണ്.
സ്വന്തം ലേഖകൻ.
