മീശ'യുടെ പ്രൊമോഷണല്‍ ഗാനം പുറത്തിറങ്ങി

*സി.ഡി. സുനീഷ്*


  എം സി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'മീശ'യുടെ പ്രൊമോഷണല്‍ ഗാനം പുറത്തിറങ്ങി. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത് സൂരജ് എസ് കുറുപ്പ് തന്നെയാണ്. ഗാനത്തിന്റെ വരികള്‍ ദി ഇമ്പാച്ചിയും സൂരജും ചേര്‍ന്നാണ് രചിച്ചിട്ടുള്ളത്. സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, 'മീശ'യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായാണ് ഈ ഗാനത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് 'മീശ' യുടെ പ്രമേയം. തമിഴ് നടന്‍ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് 'മീശ'. കതിരിനു പുറമെ ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു , ഹസ്ലി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like