സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം ആരംഭിച്ചു.
- Posted on December 04, 2025
- News
- By Goutham prakash
- 41 Views
ആലപ്പുഴ: സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്ഡഡ് സ്കൂളിലെ വിദ്യാർഥിയുടെ സ്കൂൾ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി.
പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകൾ വിദഗ്‌ധ പരിശോധനക്ക് അയക്കും.
